കേരളം

പി എസ് സുപാല്‍ എംഎല്‍എ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുനലൂര്‍ എംഎല്‍എ പിഎസ് സുപാല്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി. മത്സരം ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സമ്മേളന പ്രതിനിധികള്‍ ഏകകണ്‌ഠേന അംഗികരിച്ചു. ഔദ്യോഗിക പക്ഷത്തിന്റെ എതിര്‍ ചേരിയില്‍ പ്രധാനിയായിരുന്നു പി എസ് സുപാല്‍. അച്ചടക്ക ലംഘനത്തിന് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. 

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന കൗ    ണ്‍സില്‍ അംഗം ആര്‍ രാജേന്ദ്രനുമായി നടന്ന വാക്കേറ്റത്തെ തുടര്‍ന്നാണ് സുപാലിനെ കഴിഞ്ഞവര്‍ഷം മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. 

സിപിഐയില്‍ ഔദ്യോഗിക പക്ഷത്തിനെ എതിര്‍ക്കുന്നവര്‍ സജീവമായ ജില്ലയാണ് കൊല്ലം. മത്സരം ഒഴിവാക്കാനായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സുപാലിനെ ജില്ലാ സെക്രട്ടറിയാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും ഇതിനോട് യോജിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്