കേരളം

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; ഇല്ലെങ്കില്‍ പ്രത്യേക പരീക്ഷ; ഉത്തരവിറക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശനം ലഭിക്കണം എങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. സബോർഡിനേറ്റ് സർവീസ് റൂളിൽ പുതിയ വ്യവസ്ഥ കൂടി കൂട്ടിച്ചേർത്താണ് സർക്കാർ ഉത്തരവ്. 

10, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം. അല്ലാത്തവർക്കാണ് പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. 

മലയാളം പഠിക്കാത്തവർ സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം. പ്രൊബേഷൻ കാലാവധിക്കുള്ളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മലയാളം പരീക്ഷ പാസായവർക്ക് മാത്രമേ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ. 

മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാവും പിഎസ്‌സിയുടെ മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്