കേരളം

രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പഠിപ്പിച്ച മലയാളി പൈലറ്റ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പഠിപ്പിച്ച പൈലറ്റ് അന്തരിച്ചു. ചാക്കോഹോംസ് കോടന്‍കണ്ടത്ത് തോപ്പില്‍ ക്യാപ്റ്റന്‍ ടി എ കുഞ്ഞിപ്പാലു അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂര്‍ മണലൂര്‍ സ്വദേശിയായ ഇദ്ദേഹം രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയില്‍ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്നു.

1949 ലാണ്  ക്യാപ്റ്റന്‍ കുഞ്ഞിപ്പാലു ജോലിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ റീജനല്‍ ഡയറക്ടറായി 1989ല്‍ വിരമിച്ചു. തുടര്‍ന്ന് അദ്ദേഹം ആലുവയില്‍ സ്ഥിരതാമസമാക്കി. സഹോദരന്‍ ടി എ വര്‍ഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു.

നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിവിധ സ്ഥലങ്ങളില്‍ പോയപ്പോഴും ശ്രീലങ്കയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ രാജീവ് ഗാന്ധി പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപ്പാലുവാണ്. സംസ്‌കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി