കേരളം

ലഹരി ശേഖരവുമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം അതിഥി തൊഴിലാളികളുടെ ബസ് യാത്ര; പിടിച്ചത് ഏഴുകിലോ കഞ്ചാവ്, ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ കേസ്

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസില്‍ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശി ദാമന്ത് നായികിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടയില്‍ സമാന രീതിയില്‍ കഞ്ചാവ് കടത്തിയതിന് വാളയാറില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ അതിഥി തൊഴിലാളിയാണ് ഇയാള്‍.

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ കഞ്ചാവ് സ്ഥിരമായി കടത്തുന്നത്. വഴിയില്‍ തടഞ്ഞാല്‍ കൂട്ടത്തില്‍ അസുഖ ബാധിതരുണ്ടെന്നും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും ആദ്യം പറയും. ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയാല്‍ സംശയമുള്ള ബാഗുകളുടെ ഉടമസ്ഥര്‍ കള്ളം പറയും. ബാഗിനുള്ളില്‍ എന്താണെന്ന് അറിയില്ലെന്നും ലഹരി പിടികൂടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെയും പിന്മാറുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്നാണ് നിഗമനം. സമാന രീതിയില്‍ കടത്തിയ ഇരുപത് കിലോ കഞ്ചാവും നിരോധിത പാന്‍ മസാല ശേഖരവുമായി ഒരാഴ്ച മുന്‍പാണ് നാല് അതിഥി തൊഴിലാളികളെ വാളയാറില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്