കേരളം

വിശ്വശാന്തി ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച 60 വിദ്യാര്‍ഥികള്‍ക്ക് ജോലി; അഭിനന്ദിച്ച് മോഹന്‍ലാല്‍ -  വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍, ടാറ്റ എലക്‌സിയുമായി ചേര്‍ന്ന് നടപ്പാക്കിയ വിശ്വശാന്തി ടാറ്റ എലക്‌സി ശിക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 13 പോളിടെക്‌നിക്ക് കോളജുകളില്‍ നിന്നും തെരഞ്ഞെടുത്ത് പഠിപ്പിച്ച 60 കുട്ടികള്‍ക്ക് ജോലി ലഭിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍. ടാറ്റ എലക്‌സിയില്‍ തന്നെ ജോലി ലഭിച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ എളമക്കരയിലുള്ള ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുത്തു.

ഈ അധ്യയനവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി വിവിധ പോളിടെക്‌നിക് കോളജുകളില്‍ നിന്ന് 180 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തതായി മോഹന്‍ലാല്‍ അറിയിച്ചു. ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. നാരായണന്‍, ടാറ്റ എലക്‌സി സെന്റര്‍ ഡയറക്ടര്‍ ശ്രീകുമാര്‍, വിശ്വശാന്തി ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, ജഗദീശന്‍, കൃഷ്ണകുമാര്‍, സജീവ് സോമന്‍, സ്മിത നായര്‍ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിന് ശേഷം കുട്ടികളുമായി മോഹന്‍ലാല്‍ സംവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍