കേരളം

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു. പാറശാല ഐടിഐയിലെ വിദ്യാര്‍ത്ഥിനി മന്യയ്ക്കാണ് വീണ് പരിക്കേറ്റത്. 

ടിബി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയി. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് നരിക്കുനിയില്‍ കഴിഞ്ഞദിവസം ബസില്‍ നിന്നും തെറിച്ച് വീണ് ഒരു യാത്രക്കാരി മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ബസ്സിനടിയില്‍പ്പെട്ടായിരുന്നു മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ