കേരളം

ഹൈക്കോടതി കണ്ണുരുട്ടി; കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൈക്കോടതിയുടെ കർശന താക്കീതിന് പിന്നാലെ കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്നലെ കോർപറേഷനെ ഓർമിപ്പിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമര്‍ശനം. 

ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർ വിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണം എന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് കോടതി ഓർമിപ്പിച്ചിരുന്നു. എല്ലാ മാസവും പരമാവധി പത്തിനുള്ളിൽ തന്നെ ശമ്പളം കൊടുത്തു തീർക്കണമെന്നും കോടതി ഓർമിപ്പിച്ചിരുന്നു. ശമ്പളം ഉറപ്പാക്കണമെന്ന  ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല