കേരളം

അര്‍ഹരായവര്‍ക്ക് സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും: മന്ത്രി കെ രാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി കെ രാജന്‍. റവന്യൂ, സര്‍വ്വേ വകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസര്‍മാരുടെ തിരുവനന്തപുരം മേഖലാ യോഗം ഐഎംജി യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശ്‌നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കി പരമാവധി പേര്‍ക്ക് പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റികള്‍ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലതാമസം പട്ടയ നടപടികള്‍ താമസിക്കുന്നതിനും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നത് വൈകാനും ഇടയാക്കും.

ലാന്‍ഡ് ട്രിബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളില്‍ പരിഹാരമായാല്‍ 20,000 പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോള്‍ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിര്‍ദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെ പട്ടയം നല്‍കുന്നത് വേഗത്തിലാക്കണം.

പുറമ്പോക്ക് ഭൂമികളില്‍ പട്ടയനടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി അവസാനത്തോടെ ഇ -ഡിസ്ട്രിക്ട് പദ്ധതി മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയാക്കണം. റവന്യു സേവനങ്ങള്‍ ഇ സേവനങ്ങളാകുമ്പോള്‍ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്