കേരളം

ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടെ, പശുതൊഴുത്തിലെ സ്വിച്ച്‌ബോര്‍ഡില്‍ നിന്ന് ഷോക്കേറ്റ് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ ഈഴക്കോട് ചെറുമുറി ഷാലോം നിവാസില്‍ എസ് എസ് ഷിജിനാണ്(23) മരിച്ചത്. 

ബുധന്‍ പകല്‍ 1.30 ഓടെയാണ് സംഭവം. പശുതൊഴുത്തില്‍ അച്ഛന്‍ ഷാജിയോടൊപ്പം ജോലി ചെയ്യുകയായിരുന്നു ഷിജിന്‍.ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. 

കമ്പ് കൊണ്ട് തട്ടിമാറ്റിയ ശേഷം ഷിജിനെ ഷാജി കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഷാജിക്കും ഷോക്കേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ