കേരളം

കയറിയതിന് പിന്നാലെ ബസ് അതിവേഗം എടുത്തു; റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ബസ്സില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. അമ്മാടം പുത്തറയ്ക്കല്‍ കുരുതുകുളങ്ങര പെല്ലിശ്ശേരി  പോള്‍ മകന്‍ ജോയ് (59) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറിയതിന് പിന്നാലെയായിരുന്നു അപകടം. പെട്ടെന്ന് ബസ് എടുത്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തലയടിച്ച് വീണ ജോയിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി .  ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകരാണ് ജോയിയെ ആശുപത്രിയില്‍ എത്തിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിച്ചത്. ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്