കേരളം

ആറളം ഫാമില്‍ വീണ്ടും ഭീതി വിതച്ച് കടുവയിറങ്ങി; പശുവിനെ കൊന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആറളം ഫാം നാലാം ബ്ലോക്കില്‍ വീണ്ടും ഭീതി വിതച്ച് കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി. വനംവകുപ്പ് പരിശോധന തുടങ്ങി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീതിയിലാണ് ആറളം ഫാമിലുള്ളവര്‍ കഴിയുന്നത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഭയത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത് കര്‍ണാടകയുടെ വനാതിര്‍ത്തിയാണ്. കര്‍ണാടക വനത്തിലേക്ക് കടുവ പോയേക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍ മൃഗങ്ങളെ ഒന്നും കടുവ ആക്രമിച്ചിരുന്നില്ല. 

എന്നാല്‍ ഇന്ന് രാവിലെ പ്രദേശവാസിയായ അസീസിന്റെ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ, ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍. കടുവ അക്രമകാരിയായി എന്നതാണ് ഭീതിയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കറങ്ങി നടന്ന കടുവ തന്നെയാണ് ഇന്ന് പശുവിനെ ആക്രമിച്ചത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ