കേരളം

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; ബഫര്‍സോണ്‍, കെ-റെയില്‍ ചര്‍ച്ചയാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10.30 നാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. 

നാളെ തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയത്. ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായേക്കും. 

സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീണ്ടുപോകുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി