കേരളം

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്; മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടൈറ്റാനിയം തട്ടിപ്പുക്കേസിലെ മുഖ്യപ്രതി അന്വേഷണ സംഘത്തിന്റെ പിടിയില്‍. ശ്യാംലാല്‍ ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെയാണ് ശ്യാംലാലിനെ പിടികൂടിയത്.

ശ്യാം ലാലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനായി എത്തിച്ചത് ശ്യാംലാല്‍ ആണ്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്ത 14 കേസിലും പ്രതിയാണ് ശ്യാംലാല്‍.

കഴിഞ്ഞ ദിവസം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ കമ്പനി ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കൊപ്പം ശ്യാംലാലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി ജനുവരി അഞ്ചിലേക്ക് മാറ്റി. പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന സാധ്യതയും പൊലീസ് പരിഗണിച്ചിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്