കേരളം

സംസ്ഥാനത്ത് 557 'പുതിയ' ഗുണ്ടകള്‍; ആകെ 2750പേര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നിരന്തരം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുന്നവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പൊലീസിന്റെ കണക്കുപ്രകാരം 2750 ഗുണ്ടകളായി. പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനുകള്‍ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

പൊലീസിന്റെ പുതിയ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ളത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്. 

ഇപ്പോള്‍ ക്രിമിനല്‍ കേസുകളില്‍ സജീവമല്ലാത്ത ആളുകളെ ലിസ്റ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 701 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍