കേരളം

കോണ്‍ഗ്രസ് കെ റെയിലിന് എതിരല്ല; നാടിന് ഗുണമെന്ന് ബോധ്യപ്പെട്ടാല്‍ പിന്തുണയ്ക്കും: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കെ റെയിലിന് എതിരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കും.' ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കി. 

കെ റെയില്‍ പോലുള്ള നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന സംരംഭം എന്ന നിലക്ക് അതിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. പദ്ധതി പാടില്ലെന്ന് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടിയുണ്ടാകണം. ധാര്‍ഷ്ട്യം ഒഴിവാക്കണം. സാമ്പത്തികച്ചെലവ് സര്‍ക്കാരിന് താങ്ങാനാകില്ല. ഡിപിആറിന്റെ അഭാവം പദ്ധതിയിലുണ്ട്. 

നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ