കേരളം

മന്ത്രിയോട് നേരിട്ട് പരാതി പറയാം; ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് ( ഫെബ്രുവരി 4 ) നടക്കും. വൈകിട്ട് മൂന്നു മണി മുതൽ നാലു മണി വരെ ജനങ്ങൾക്ക് മന്ത്രിയോട് നേരിട്ട് പരാതികളും നിർദേശങ്ങളും ഉന്നയിക്കാം.

ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും. വിളിക്കേണ്ട നമ്പർ- 8943873068.

മൊബൈൽ ആപ്പുകളുമായി സപ്ലൈകോ

സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വിശദമാക്കി കൊണ്ടുള്ള 'ട്രാക്ക് സപ്ലൈകോ' മൊബൈല്‍ ആപ്പും സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ച ഉപഭോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന 'ഫീഡ് സപ്ലൈകോ' മൊബൈല്‍ ആപ്പും പുറത്തിറക്കി. 

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആണ് ആപ്പുകൾ പുറത്തിറക്കിയത്. സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍