കേരളം

ബിജെപി സംസ്ഥാന സമിതി അംഗത്തെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കാന്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ ബിജെപി അംഗത്തെ നിയമിക്കാന്‍ നീക്കം. ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ആണ് ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത്. കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു.  ബിജെപി മുഖപത്രം ജന്മഭൂമി മുന്‍ പത്രാധിപര്‍ കൂടിയാണ് ഹരി എസ് കര്‍ത്ത.

ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.

ഗവര്‍ണര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് ശക്തമായ ആക്ഷേപങ്ങള്‍ ഉയരവെയാണ് ഇത്തരത്തില്‍ ഒരു നീക്കം രാജ്ഭവനില്‍ നിന്ന് വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍