കേരളം

'നാലുമാസത്തിനകം സിനിയമയുണ്ടാകും, കടം വാങ്ങിയവരോട് അക്കാര്യം പറയണം'; ദിലീപ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖ പുറത്തുവിട്ട് ദിലിപ്. ബാലചന്ദ്രകുമാര്‍ വാട്‌സാപ്പില്‍ അയച്ച സന്ദേശമാണെന്നാണ് ദിലീപിന്റെ അവകാശവാദം. പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും നാലുമാസത്തിനകം സിനിമയുണ്ടാകുമെന്ന് അവരോട് പറയണമെന്നുമാണ് സന്ദേശത്തിലുള്ളത്. 2021 ഏപ്രില്‍ പതിനാലിന് അയച്ച സന്ദേശമാണെന്നും ദിലീപ് പറയുന്നു

അതേസമയം വധ ഗൂഢാലോചനക്കേസില്‍ ദിലീപീന്റെയും സൂരജിന്റെയും അനൂപിന്റെയും ശബ്ദം പരിശോധിക്കാന്‍ കോടതിയുടെ അനുമതി. ശബ്ദപരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദസംഭാഷണം ദീലീപിന്റെതുള്‍പ്പടെയാണോയെന്ന് അറിയാന്‍ വേണ്ടിയാണ് പരിശോധന.

അടുത്ത ദിവസം തന്നെ ശബ്ദപരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2017 നവംബര്‍ 15ന് ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നടന്ന സംഭാഷണമാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. 

ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ബാലചന്ദ്രകുമാര്‍ ശനിയാഴ്ച പുറത്തുവിട്ടത്. ഇതിനൊപ്പം 'ഒരുവര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്, ഫോണ്‍ യൂസ് ചെയ്യരുത്' എന്ന് സഹോദരന്‍ അനൂപ് പറയുന്നതാണെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. 

ഒരാളെ വധിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കില്‍ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞതിന്റെ അര്‍ഥമെന്നാണ് ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഇത് സിനിമയിലെ ഒരു സംഭാഷണമാണെന്നും പറയുന്നുണ്ട്. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ പുതിയ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി, ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കുറ്റാലത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു