കേരളം

'ഇരയായവര്‍ക്ക് ഉണ്ടാകുന്ന പക'; ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍  പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പുസ്തകം എഴുതാന്‍ ഇടയായതിനെ കുറിച്ച് ശിവശങ്കര്‍ തന്നെ വ്യക്താക്കിയിട്ടുണ്ട്. പുസ്തകത്തില്‍ ചില കാര്യങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിടട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെ കുറിച്ചാണ്.മറ്റൊന്ന് അന്വേഷണ ഏജന്‍സികളുടെ നിലപാടിനെ കുറിച്ചാണ്. സ്വാഭാവികമായും ആ വിമര്‍ശനത്തിന് ഇരയായവര്‍ക്ക്് ഉണ്ടാകുന്ന ഒരുതരം പ്രത്യേക പക ഉയര്‍ന്നുവരും. അത് അതേരീതിയില്‍ വന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞത്. അത് തന്നെയാണ് തനിക്കും പറയാനുള്ളത്.'- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. 

'നിങ്ങള്‍ക്കുണ്ടാകുന്ന വിഷമം എനിക്ക് മനസ്സിലാകും. നിങ്ങളെ കുറിച്ചല്ലേ അതില്‍ അധികവും പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അനുഭവിച്ച ഒരാള്‍ തുറന്നു പറയുമ്പോള്‍ നിങ്ങള്‍ക്കതിന്റെ രോഷമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്കിനിയും ചിന്തിക്കാന്‍ കഴിയണം.'-മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു. 

അയാളുടെ അനുഭവങ്ങളാണ് അയാള്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പുസ്തകം എഴുതാമോ പറ്റില്ലയോ എന്ന് സാങ്കേതിക കാര്യമാണ്. അത് സര്‍ക്കാര്‍ പരിശോധിക്കും. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ളത് അവര്‍ തമമ്മിലുള്ള കാര്യമാണ്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ