കേരളം

കേരളത്തിലെ ചികിത്സ ഫലിച്ചു, മകൾക്ക് എല്ലാം കാണാം; ഇത് ആഫ്രിക്കയിലേക്കും എത്തിക്കണമെന്ന് കെനിയൻ മുൻ പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ മകളുടെ നേത്ര ചികിത്സ വിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെ ആയുർവേദത്തെ പ്രകീർത്തിച്ച് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിം​ഗ. മകൾക്ക് ഏറെക്കുറേ എല്ലാം കാണാൻ കഴിയുമെന്നത് വലിയ അത്ഭുതമായിരുന്നെന്നും ഇത് വളരെയധികം ആത്മവിശ്വാസം നൽകുന്നെന്നും അദ്ദേഹം പറഞ്ഞു. 

"കേരളത്തിലെ കൊച്ചിയിൽ എന്റെ മകളുടെ നേത്രചികിത്സയ്ക്കായാണ് ഞാൻ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അവളുടെ കാഴ്ചയിൽ കാര്യമായ പുരോഗതി ഉണ്ടായി. മകൾക്ക് ഏറെക്കുറേ എല്ലാം കാണാൻ കഴിയുമെന്നത് ഞങ്ങളു‌ടെ കുടുംബത്തിന് വലിയ അത്ഭുതമായിരുന്നു", ഒഡിം​ഗ പറഞ്ഞു. 

ആയുർവേദം ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും അവിടുത്തെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്തെന്നും ഒഡിം​ഗ പറഞ്ഞു. "ഈ പരമ്പരാഗത മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ, അവൾക്ക് ഒടുവിൽ കാഴ്ചശക്തി തിരികെ ലഭിച്ചു, ഇത് ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ഈ ചികിത്സാ രീതി (ആയുർവേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാൻ പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്തിട്ടുണ്ട്", അദ്ദേഹം പറഞ്ഞു. 

റയിലയുടെ നാല് മക്കളിൽ ഒരാളായ റോസ് മേരി ഒഡിങ്കയുടെ ചികിത്സയ്ക്കായാണ് ഇവർ കേരളത്തിലെത്തിയത്. രോഗം ബാധിച്ച് 2017 ൽ റോസ്മേരിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. പിന്നീട് ചൈനയിലടക്കം പലയിടത്തും ചികിത്സ നൽകിയെങ്കിലും ഭേദമാകാതെ വന്നപ്പോഴാണ് 2019ൽ കൊച്ചിയിലെ ശ്രീധരീയത്തിലെത്തി ആയുർവ്വേദ ചികിത്സ നൽകിയത്. തുടർന്ന് കാഴ്ച തിരിച്ച് കിട്ടുകയും ചെയ്തു. ഇതിന്റെ തുടർ ചികിത്സയ്ക്കാണ് ഇപ്പോൾ വീണ്ടും എത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍