കേരളം

1 – 9 ക്ലാസുകളിലെ കുട്ടികൾ ഇന്നുമുതൽ സ്കൂളിലേക്ക്; പ്രീ പ്രൈമറി, അങ്കണവാടി ക്ലാസുകളും ഇന്ന് തുടങ്ങും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നതിനിൽ ഇന്നുമുതൽ 1 – 9 ക്ലാസുകളിലെ കുട്ടികൾക്കും സ്കൂൾ തുറക്കും. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകൾ നടക്കുക. ഈമാസം 21 മുതൽ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി ക്ലാസുകൾ വൈകിട്ടുവരെയാക്കും. 10,12 ക്ലാസ് പാഠഭാഗങ്ങൾ 28നകം തീർത്തശേഷം റിവിഷൻ തുടങ്ങുമെന്നു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

പ്രീ പ്രൈമറി, അങ്കണവാടി ക്ലാസുകളും ഇന്നുമുതൽ തുടങ്ങും. 1മുതല്‍ 9വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസ് ഉച്ചയ്ക്ക് ശേഷം നടത്തും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. 

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററികളുടെ മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. 1മുതല്‍ 9വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്