കേരളം

മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍; ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ അതീവ ഗുരുതരാവസ്ഥയില്‍. ശനിയാഴ്ചയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ട്വന്റി 20 ആരോപിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സമരദിവസം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ട്വന്റി20യുടെ ആരോപണം. സാരമായി മര്‍ദ്ദനമേറ്റ ദീപുവിന് ഇന്നലെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷം നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെടുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

യുവാവിന്റെ നില അതീവഗുരുതരമാണെന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞു. കുന്നത്ത്‌നാട് പൊലീസ് ദീപുവിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണി മുതല്‍ 7: 15വരെയായിരുന്നു വിളക്കണയ്ക്കല്‍ സമരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ