കേരളം

കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായി ഡീസല്‍ വില കൂട്ടി; ലിറ്ററിന് 6 രൂപ 73 പൈസ അധികം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയായി ഇന്ധനവില വര്‍ധന. കെഎസ്ആര്‍ടിസിക്ക് ഇനി ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 73 പൈസ അധികം നല്‍കണം. സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 42 പൈസ ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഇനി 98 രൂപ 15 പൈസ നല്‍കണം. 

ഒരു ദിവസം 37 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വരുന്നത്. ഒരുമാസം 11 കോടി 10 ലക്ഷം രൂപ അധികമായി വേണ്ടി വരും. കെഎസ്ആര്‍ടിസി ഒരു ദിവസം അഞ്ചരലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. 

ബള്‍ക്ക് ചര്‍ച്ചേസിംഗ് വിഭാഗങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായത്. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു