കേരളം

ബാറിൽ അടിയുണ്ടാക്കി ദുബായിലേക്ക് കടന്നു, ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; ബാറിൽ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. പുലാക്കോട്  സ്വദേശി  ഗോപാലകൃഷ്ണൻ എന്ന ബാലനെയാണ് ദുബായിൽ നിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. 2019 ഒക്ടോബറിൽ  ചേലക്കരയിലെ ബാറിൽ വച്ചാണ് അടിപിടി നടക്കുന്നത്. 

കീഴടങ്ങാതിരുന്നതോടെ ഇന്റർപൊളിന്റെ സഹായം തേടി

പ്രതിയെ പിടികൂടുന്നതിനായി ചേലക്കര  പോലീസ് ആദ്യം  ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കീഴടങ്ങാതെ വന്നതോടെ പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ച് ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു. ഇതോടെ ദുബായിലായിരുന്ന പ്രതിയെ ഇന്റർപോൾ അറസ്റ്റ് ചെയ്ത് കഴിഞ്ഞ 16ന് ഡൽഹിയിലെത്തിച്ചു. തുടര്‍ന്ന് ചേലക്കര പോലീസ് ഡൽഹിയിലെത്തി പ്രതിയെ  അറസ്റ്റു ചെയ്തു നാട്ടിലെത്തിക്കുകയായിരുന്നു. 

അടിപിടിയിൽ യുവാവിന് പരുക്കേറ്റു

സംഭവത്തിൽ അഞ്ചു പ്രതികളാണ്‌ ഉണ്ടായിരുന്നത്. നാലുപേരെയും മുൻപ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ബാറിലുണ്ടായ അടിപിടിയിൽ പാലക്കാട് സ്വദേശിയായ സതീഷ് എന്ന യുവാവിന് സാരമായി പരിക്കേൽക്കുകയും ഇയാളുടെ നാലു പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഗോപാലകൃഷ്ണൻ ഒറ്റപ്പാലത്ത് നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തുകയും അവിടെ നിന്ന് സുഹൃത്തിൻ്റെ സഹായത്തോടെ ദുബായിലേക്ക് കടക്കുകയുമായിരുന്നു. ഇയാളെ  രക്ഷപെടാൻ സഹായിച്ചയാളെ അഞ്ചാം പ്രതിയാക്കി പൊലിസ് നേരത്തെ അറസ്റ്റ ചെയ്തിരുന്നു. കേസിന്റെ വിചാരണ നടന്നു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം