കേരളം

ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീടു നല്‍കി; എച്ച്ആര്‍ഡിഎസിന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ എന്‍ജിഒ എച്ച്ആര്‍ഡിഎസിന് എതിരെ കേസ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ നല്‍കിയതിന് എതിരെ, പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ആണ് കേസെടുത്തിരിക്കുന്നത്. 

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായി, ജില്ലാ കലക്ടര്‍, എസ്പി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

സ്വപ്‌ന സുരേഷിന്റെ ജോലി സംബന്ധിച്ചാണ് എച്ച്ആര്‍ഡിഎസ് വാര്‍ത്തകളില്‍ നിറഞ്ഞത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്ന സുരേഷിനെ നിയമിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്