കേരളം

ബില്ലടച്ചില്ല; കോവിഡ് രോഗിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബിയുടെ ക്രൂരത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രോഗിയായ വയോധികനോട് കെഎസ്ഇബിയുടെ ക്രൂരത. തിരുവനന്തപുരത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചു. 82 വയസുകാരനായ മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥനായ രാജനോടാണ് ഈ ക്രൂരത. രോഗിയാണെന്നറിയിച്ചിട്ടും ബില്‍ അടയ്ക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ സാവാകാശം നല്‍കിയിട്ടില്ലെന്ന് വയോധികന്‍ പറയുന്നു.

ഒടുവില്‍ അയല്‍വാസിയോട് ഫോണ്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയില്‍ പണം അടച്ചപ്പോഴാണ് കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്. കഴിഞ്ഞ ദിവസമാണ് രാജന്റെ മകള്‍ക്ക് കോവിഡ് സ്ഥിരീകരീച്ചത്. ഇതേതുടര്‍ന്ന് വീട്ടുകാര്‍ എല്ലാവരും ക്വാറന്റൈനിലാണ്. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. കോവിഡ് ആണെന്നറിയിച്ചതിന് പിന്നാലെ കണക്ഷന്‍ കട്ട് ചെയ്യാതെ പോകുകയായിരുന്നു.

എന്നാല്‍ ഇന്ന് വീണ്ടും കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുകയും കണക്ഷന്‍ കട്ട് ചെയ്യുകയുമായിരുന്നു. മേലുദ്യോഗസ്ഥന്റെ നിര്‍ദേശമാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ കണക്ഷന്‍ വിച്ഛേദിച്ചതെന്ന് രാജന്‍ പറഞ്ഞു. കണക്ഷന്‍ കട്ട് ചെയ്തതിന് പിന്നാലെ രാജന്‍ അയല്‍വാസികളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം അടച്ചതോടെ കണക്ഷന്‍ തിരികെ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്