കേരളം

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പിപി അനിലിനെതിരായാണ് നടപടി.വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

സംഭവം നടന്നത് 2020ൽ

2020 നവംബറിൽ വൈക്കത്തു നിന്ന് പുറപ്പെട്ട ബസിൽവച്ചാണ് സംഭവമുണ്ടായത്. ടിക്കറ്റ് നൽകിയപ്പോഴും ബാക്കി തുക നൽകിയപ്പോഴും യാത്രക്കാരിയെ അനാവശ്യമായി സ്പർശിക്കുകയായിരുന്നു. യാത്രക്കാരി വെള്ളൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അറസ്റ്റുചെയ്തിരുന്നു. 
 
കോടതി റിമാൻഡ്ചെയ്ത ഇയാളെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാൻ തീരുമാനിച്ചത്. യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്