കേരളം

'ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനും'; കെ സുധാകരനെതിരെ എം സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൈനാവ് എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ
സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം സ്വരാജ്. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സ്വരാജിന്റെ പ്രതികരണം. ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനുമാണ് ഈ മനുഷ്യന്‍ എന്നാണ് സുധാകരനെ സ്വരാജ് വിശേഷിപ്പിച്ചത്.

സ്വരാജിന്റെ കുറിപ്പ് 

'ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനുമാണ്. കെഎസ്‌യു  യൂത്ത് കോണ്‍ഗ്രസ് നരാധമന്‍മാര്‍ അരുംകൊല ചെയ്ത ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുന്‍പു കെപിസിസി പ്രസിഡന്റ് ആക്രോശിക്കുന്നു:'കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും എസ്എഫ്‌ഐക്കാര്‍ മരിച്ചു വീണിട്ടില്ല.'

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അധമ മനസ്സില്‍നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകള്‍ പുറത്തുവരൂ. കെ.സുധാകരന്റെ ഈ വെള്ളം ചേര്‍ക്കാത്ത കള്ളം  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തില്‍വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കൈ കൊണ്ട് ജീവന്‍ പോയ ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ, ഒരൊറ്റ കെഎസ്‌യു പ്രവര്‍ത്തകന്റെ എങ്കിലും പേരു പറയാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തന്നോട് ചോദിക്കില്ല എന്ന ധൈര്യമാണ് സുധാകരനുള്ളത്. ചോരക്കൊതിയന്‍ മാത്രമല്ല. ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യന്‍'.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി