കേരളം

കെ റെയില്‍: വമ്പന്‍ പ്രചാരണത്തിന് സര്‍ക്കാര്‍; 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ, പദ്ധതിക്കായി പ്രചാരണം ശക്തമാക്കി സര്‍ക്കാര്‍. കെ റെയില്‍ പദ്ധതി വിശദീകരിച്ചുകൊണ്ട് 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളില്‍ നിന്നും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇ -ടെണ്ടര്‍ വിളിച്ചു. 

വിശദ വിവരങ്ങള്‍ക്ക് ETENDERS.KERALA.GOV.IN സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ പിആര്‍ഡി വെബ്‌സൈറ്റില്‍ നല്‍കിയ പരസ്യത്തില്‍ വ്യക്തമാക്കി. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കോടികള്‍ മുടക്കി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം സംഘടനാസംവിധാനം വഴി ഇത് വീടുകളില്‍ എത്തിക്കാനാണ് ആലോചിക്കുന്നത്. പദ്ധതിയുടെ ഗുണഗണങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മേഖലാ തലത്തില്‍ പൗരപ്രമുഖന്മാരുടെ യോഗം വിളിച്ച് വിശദീകരിച്ചു വരികയാണ്. കൂടാതെ സിപിഎമ്മും പാര്‍ട്ടി തലത്തില്‍ കെ റെയിലിനെപ്പറ്റി വിശദമായ പ്രചാരണം നടത്തി വരുന്നുണ്ട്. ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതിയാണ് ഇതെന്നും സിപിഎം വിശദീകരിക്കുന്നു. പദ്ധതിക്കെതിരെ രംഗത്തു വരുന്നത് വികസനവിരോധികളാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍