കേരളം

'ഇന്നീ ​പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതർ സഖാവ്​ തന്നെ', തിരുവാതിരയിൽ പിണറായി സ്തുതി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അരുംകൊലയിൽ കേരളം നടുങ്ങിയിരിക്കുന്നതിനിടെ സിപിഎമ്മിന്റെ പാർട്ടി പരിപാടിയിൽ മെ​ഗാ തിരുവാതിര നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ചർച്ചയാവുന്നത് തിരുവാതിരയിലെ പിണറായി സ്തുതിയാണ്. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള വരികൾക്കൊപ്പമായിരുന്നു തിരുവാതിര.  

തിരുവാതിരയിലെ വരികൾ ഇങ്ങനെ

‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി. 
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. 
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്’’

വിമർശനം രൂക്ഷം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെ​ഗാ തിരുവാതിര അരങ്ങേറിയത്. കേരളത്തിലെ പ്രളയവും കിറ്റ് വിതരണം ഉൾപ്പടെയുള്ള വിഷങ്ങൾ തിരുവാതിരയിലുണ്ട്. കൂടാതെ ഇഎംഎസ്., എകെജി., ഇകെ. നായനാർ, വിഎസ് അച്യുതാനനന്ദൻ തുടങ്ങിയ നേതാക്കളുടെ പേരുകളും പാട്ടിൽ പരാമർശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ് തിരുവാതിര. 

കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് 550-ഓളം പേരെ അണിനിരത്തിക്കൊണ്ടായിരുന്നു തിരുവാതിര. പിബി അംഗം എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ. സലൂജയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശ്ശാല ഏരിയാകമ്മിറ്റിയാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്. സംഭവം വിവാദമായതോടൊ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ