കേരളം

'മകനെ കൊണ്ടുപോയാൻ ഞാനും വരും', പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞ് അമ്മ; കസ്റ്റഡിയിലെടുക്കുമ്പോഴും സൈനികൻ മദ്യലഹരിയിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; അമ്മയെ ക്രൂരമായി മർദിക്കുന്ന സൈനികന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ മകനെ വെറുതെവിടണമെന്നു പറഞ്ഞ് പൊലീസിനു മുൻപിൽ പൊട്ടിക്കരഞ്ഞ് അമ്മ. തന്റെ മകൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണ് ക്രൂരമായ അക്രമണത്തിന് ഇരയായ അമ്മ പൊലീസിനോട് പറഞ്ഞത്.  

അമ്മയെ എടുത്തുയർത്തി നിലത്തടിച്ചു

ഹരിപ്പാട് മുട്ടം സ്വദേശിയായ സുബോധാണ് (37) മദ്യലഹരിയിൽ അമ്മ ശാരദയെ ക്രൂരമായി മർദിച്ചത്.  അമ്മയെ എടുത്തുയർത്തി നിലത്തടിക്കുകയും കൊല്ലാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ ഉണ്ട്. അസഭ്യം പറഞ്ഞുകൊണ്ട് അമ്മയെ നിലത്തിട്ട് ചവിട്ടുന്നതെന്നും ദൃശ്യങ്ങളിൽ കാണാം. തന്നെ കൊല്ലുന്നേയെന്ന് അമ്മ നിലവിളിക്കുമ്പോൾ ഇയാൾ കളിയാക്കുകയാണ്. ഇടയ്ക്ക് മൂത്ത മകന്റെ പേരുവിളിച്ച് അവർ രക്ഷിക്കാനും പറയുന്നുണ്ട്. 

മകന്റെ ജോലിയെ ബാധിക്കരുത്

സഹോദരൻ പകർത്തിയ അക്രമ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ അറസ്റ്റു ചെയ്യാൻ പൊലീസ് എത്തിയത്. എന്നാൽ തനിക്ക് പരാതി ഇല്ലെന്ന് മകന്റെ ജോലിയെ ബാധിക്കരുത് എന്നുമാണ് അമ്മ പറഞ്ഞത്. മക്കൾ തമ്മിലാണ് വഴക്കുണ്ടായത് എന്നാണ് അമ്മ പറഞ്ഞത്. മകനെ കൊണ്ടുപോയാൽ താനും വരുമെന്നും 69കാരിയായ അമ്മ പൊലീസിനോട് കരഞ്ഞു പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും സുബോദ് മദ്യലഹരിയിലായിരുന്നു. സൈനികനായ സുബോധ് ബെം​ഗളൂരുവിൽ ട്രേഡ്സ്മാനായാണ് ജോലി ചെയ്യുന്നത്. മൂന്നു ദിവസം മുൻപാണ് അവധിക്കെത്തിയത്. അമ്മയെ ഇയാൾ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60