കേരളം

ബിജെപി പൊതുപരിപാടികള്‍ നിര്‍ത്തിവച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബിജെപി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് മാനദണ്ഡം മാനിച്ചേ മറ്റു പരിപാടികള്‍ നടത്താവൂ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം ജില്ലാസമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടത്. അന്‍പതുപേരില്‍ കൂടുതല്‍ ഒരുമിച്ചുകൂടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും പൊതുയോഗവും നിര്‍ബാധം തുടരുന്നത് അക്ഷന്തവ്യമായ അപരാധമാണ്, തികഞ്ഞ ധിക്കാരമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കേസ് എടുക്കുന്നത് ബിജെപിക്കെതിരെ മാത്രമാണെങ്കില്‍ പൊലീസ് നടപടികളോട് സഹകരിക്കില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു