കേരളം

നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം, ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു; ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്തു പ്രകോപനത്തിന്റെ പുറത്താണ് ഇവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് സ്റ്റേഷനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിച്ചു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അതിന് തീപിടിച്ചില്ല. 

ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു