കേരളം

മന്ത്രി ജി ആർ അനിലിന് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോ​ഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 

കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ യാത്രകൾ ഒഴിച്ചുള്ള യാത്രകൾ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

റോഡുകളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന തുടങ്ങി. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. അവശ്യവസ്തുക്കള്‍ തൊട്ടടുത്ത കടയില്‍നിന്ന് വാങ്ങണം. നിയമലംഘനമുണ്ടായാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ബൈക്കിനും സ്‌കൂട്ടറിനും ഡിമാന്‍ഡ് കൂടി, ഏപ്രിലില്‍ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധന; മാരുതി, ടാറ്റ കാറുകള്‍ക്ക് ഇടിവ്

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ