കേരളം

'ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍'

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കോളജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പൊലീസില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നു പോസ്റ്റിട്ട യുവാവിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. കേരള പൊലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്‌സല്‍ മണിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. 

പണ്ട് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് എഫ്ബി പോസ്റ്റില്‍ പറയുന്നു. അന്ന് മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ പോസ്റ്റ്.

മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്:

ചില കണക്കുകൂട്ടലുകള്‍
അത് തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍... അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്