കേരളം

കേരള മാതൃക രാജ്യത്തിന് അഭിമാനം; പ്രകീർത്തിച്ച് ​ഗവർണർ; മുഖ്യമന്ത്രിക്കും അഭിനന്ദനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസം​ഗത്തിൽ മുഖ്യമന്ത്രിയെയും കേരളത്തെയും പ്രകീർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹമാണ്. അടിസ്ഥാന വികസനത്തില്‍ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണ്. വാക്‌സിനേഷനിലും കേരള രാജ്യത്തിന് മാതൃകയാണെന്ന് ​ഗവർണർ പറഞ്ഞു. 

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം ഇന്ത്യയുടെ ശക്തിയും നേതൃപാടവവും വിളിച്ചറിയിച്ചു. ദേശീയ സ്വപ്നങ്ങള്‍ കൈകരിക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വലുതാണ്. കോവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതാണെന്നും ഗവർണർ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് ​ഗവർണറുടെ അഭിനന്ദനം

മുഖ്യമന്ത്രി പിണറായി വിജയനെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം. സാക്ഷരതയിലും ആരോഗ്യത്തിലും സ്കുൾ വിദ്യാഭ്യാസത്തിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു. 

ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ലിംഗസമത്വം അനിവാര്യമാണ്. സ്ത്രീധന പീഡനങ്ങൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേർക്കും ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഗവർണർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍