കേരളം

കാമറക്കണ്ണിൽ പെടാതെ സൂപ്പർബൈക്കുമായി ചീറിപ്പാഞ്ഞു; നമ്പർപ്ലേറ്റ് ഇല്ല, പക്ഷെ ഇൻസ്റ്റ​ഗ്രാം ചതിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നമ്പർപ്ലേറ്റ് ഊരിമാറ്റി സൂപ്പർബൈക്കിൽ പാഞ്ഞ യുവാവിനെ മോട്ടോർവാഹന വകുപ്പ് പിടികൂടി. കാമറകളിൽ പെടാതെയും വാഹനപരിശോധനയ്ക്ക് കൈകാണിച്ചാൽ നിർത്താതെയും പാഞ്ഞ ബൈക്കിന്റെ ചിത്രം പകർത്തിയാണ് ഉദ്യോഗസ്ഥർ വാഹന ഉടമയെ വലയിലാക്കിയത്. ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐ ഡി ആണ് തുമ്പായത്. 

ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹന ഉടമയായ യുവാവിനെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ച് ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.

അഴിച്ചുമാറ്റാൻ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് യുവാക്കൾ പായുന്നെന്ന പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധന കടുപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍