കേരളം

നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപോത്ത്, വിലസിയത് ഒരുമാസം; വനപാലകര്‍ എത്തി കാട്ടിലേക്ക് വിട്ടു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒരുമാസത്തിലേറെ കാലമായി കൊരട്ടി, ചാലക്കുടി മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്ന കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റി വിട്ടു. ഇന്ന് ഉച്ചയോടെ വനപാലകര്‍ പുല്ലുമുടി മലയിലേക്ക് കയറ്റി വിടുകയായിരുന്നു.

ഇന്ന് പരിയാരം ഒരപ്പനയില്‍ കാട്ടുപോത്തിറങ്ങിയത് ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തി. ജനവാസ കേന്ദ്രത്തില്‍ അപ്രതീക്ഷിതമായി കാട്ടുപോത്തിനെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലായി. മതിലുകള്‍ ചാടി ഓടി നടന്ന പോത്ത് പിന്നെ റോഡിലേക്കിറങ്ങി. വാഹനങ്ങളുടെ ശബ്ദം കേട്ട് ഭയന്ന പോത്ത് വീണ്ടും വീട്ടുപറമ്പുകളിലെത്തി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പോത്തിനെ പുല്ലുമുടി വനത്തിലേക്ക് കയറ്റിവിടുകയായിരുന്നു.

ഒരു മാസം മുന്‍പ് അടിച്ചില്ലി പൂലാനി മേഖലയിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. തുടര്‍ന്ന് കൊരട്ടിയില്‍ എത്തിയ കാട്ട് പോത്തിനെയാണ്  ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നക്കുഴി മേഖലയില്‍ കണ്ടു തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

പറന്ന്, 100 മീറ്ററും കടന്ന സിക്സുകള്‍...

'സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്