കേരളം

ഏറ്റുമാനൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകര്‍ത്തു; നീല ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവെന്ന് പൊലീസ്, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ എസ്ബിഐയുടെ എടിഎം കുത്തിത്തുറന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തമല്ല. 

ഇന്ന് പുലര്‍ച്ചെ 2.45 ഓടേയാണ് സംഭവം. പുലര്‍ച്ച അതുവഴി വന്ന യാത്രക്കാരാണ് എടിഎം തകര്‍ത്തനിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നീല ടീഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് എടിഎം കുത്തിത്തുറന്നതെന്ന് പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. അടയാളങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

പണം നഷ്ടമായോ എന്ന് വ്യക്തമായിട്ടില്ല. ബാങ്ക് മാനേജര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി

ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം ഉണ്ടോ?; ഇതാ അഞ്ചുടിപ്പുകള്‍

'മുഖത്ത് ഭാരം തോന്നും; ഭാഷയല്ല, മേക്കപ്പാണ് തെലുങ്കിലെ പ്രശ്നം': സംയുക്ത

50 വര്‍ഷങ്ങള്‍ക്ക് ശേഷം, കൊല്ലം-ചെങ്കോട്ട വഴി ചെന്നൈയിലേക്ക്; എസി സ്‌പെഷല്‍ ട്രെയിന്‍