കേരളം

2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും അടിച്ചു, പണം നൽകാതെ കബളിപ്പിച്ചു; ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഡൽഹി ആസ്ഥാനമായ അനുഗ്രഹ എന്ന സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ റോയ് ജോസഫ് (39) ആണ് പൊലീസ് പിടിയിലായത്. സൊസൈറ്റിയുടെ പേരിൽ സ്വകാര്യ പെട്രോൾ പമ്പിൽനിന്നു മുൻകൂറായി പെട്രോൾ, ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ചശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 

കഴിഞ്ഞ വർഷം ജനുവരിയിൽ പമ്പിൽ എത്തിയ റോയ് ഉടമയെ കണ്ട് ചാരിറ്റി സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ് വിശ്വസിപ്പിച്ചു. മുൻകൂറായി ചെക്കും ലെറ്റർ പാഡും നൽകി 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വിവിധ വാഹനങ്ങളിൽ നിറച്ച ശേഷം ഇയാൾ സ്ഥലംവിട്ടു.  പിന്നീട് പലതവണ ഉടമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റോയി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് റോയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത