കേരളം

വൈക്കോലുമായി പോയ ലോറിക്ക് തീപിടിച്ചു; നിന്നുകത്തുന്നതിനിടെ വളയം ഏറ്റെടുത്ത് നാട്ടുകാരന്‍; കോടഞ്ചേരിയില്‍ വന്‍ അപകടം ഒഴിവായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോടഞ്ചേരിയില്‍ ലോറിയില്‍ കയറ്റിയ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചു. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ലോറി ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി വൈക്കോല്‍ കെട്ടുകള്‍ താഴെവീണ് അപകടമൊഴിവായി. 

വയനാട്ടില്‍ നിന്ന് വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കോടഞ്ചേരി ടൗണിന് 200 മീറ്റര്‍ അകലെവെച്ച് വൈക്കോല്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തിയിലായ ഡ്രൈവര്‍ ലോറി നിര്‍ത്തി ഓടിരക്ഷപ്പെടുകയും ചെയ്തു. ടൗണില്‍ വച്ച് ലോറി കത്തുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ നാട്ടുകാരനായ ഡ്രൈവര്‍ ഷാജി ലോറിയില്‍ പാഞ്ഞുകയറി വാഹനം തൊട്ടടുത്ത സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി വാഹനം ഗ്രൗണ്ടില്‍ ചുറ്റിയടിച്ചതോടെ തീപിടിച്ച  വൈക്കോല്‍ക്കെട്ടുകള്‍ താഴെ വീഴുകയും വലിയ തീപിടിത്തം ഒഴിവാകുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരും നിലത്ത് വീണ വൈക്കോല്‍ കെട്ടുകളുടെ തീയണച്ചു. വാഹനം ഓടിച്ച രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു