കേരളം

കൈറ്റ് വിക്ടേഴ്സ്: പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും, റിവിഷന്‍ ക്ലാസ് 14 മുതൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. പത്താം ക്ലാസിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളാണ് തുടർന്നുള്ള ദിവസങ്ങളിൽ. ഫെബ്രുവരി 14 മുതല്‍ റിവിഷന്‍ ക്ലാസുകള്‍ സംപ്രേഷണം ആരംഭിക്കും. 

ഓരോ വിഷയവും അര മണിക്കൂർ ദൈ‍ർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ഫോണ്‍-ഇൻ പരിപാടികളും സംപ്രേഷണം ചെയ്യും. 

എം.പി3 ഫോ‍ർമാറ്റിൽ കുട്ടികള്‍ക്ക് പല തവണ കേട്ടു പഠിക്കാന്‍ സഹായകമാകുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ബുക്കുകളും കൈറ്റ് പുറത്തിറക്കും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in എന്ന പോർട്ടലില്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത