കേരളം

കോട്ടയം ഡിസിസി ഓഫീസ് ആക്രമണം; അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുന്‍, കമ്മിറ്റിയംഗം വിഷ്ണു ഗോപാല്‍, വിഷ്ണു രാജേന്ദ്രന്‍, അരുണ്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നുപേര്‍ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് പൊലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതിയടക്കം കല്ലേറിനുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. എകെജി സെന്ററിലേക്ക് ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലായിരുന്നു ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്

ആരോഗ്യനില പെട്ടെന്ന് വഷളായി, നടി രാഖി സാവന്ത് ആശുപത്രിയിൽ