കേരളം

'മധുവിനെ അറിയില്ല' ; അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്‌: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് നിര്‍ബന്ധിച്ചാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ പറഞ്ഞു.

നേരത്തെ പത്തും പതിനൊന്നും സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ കുടുംബം ഹര്‍ജിയും നല്‍കി. ഇതിനെത്തുടര്‍ന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ സ്ഥാനമൊഴിയുകയായിരുന്നു. അഡ്വ. രാജേഷ് എം മേനോനാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. 

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍