കേരളം

സ്‌കൂള്‍ ബസില്‍ കയറുന്നതിനായി ഓടുന്നതിനിടെ ട്രെയിന്‍ ഇടിച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ കയറുന്നതിനായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്.

കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നന്ദിത. അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ആണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി. തുടര്‍ന്ന് കുട്ടി ട്രാക്ക് മുറിച്ചുകടന്ന് ഗേറ്റിന് അപ്പുറത്തേക്ക് പോകുകയായിരുന്നു. കുട്ടി പാളം കടന്നിരുന്നുവെന്നും, എന്നാല്‍ കുട്ടിയുടെ പിന്നിലെ ബാഗ് ട്രെയിനില്‍ കൊളുത്തിയതിനെ തുടര്‍ന്ന് കുട്ടി തെറിച്ചു വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ എകെജി ആശുപത്രിയിലും തുടര്‍ന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഷോര്‍-ലിസി ദമ്പതികളുടെ ഏകമകളാണ് മരിച്ച നന്ദിത. കിഷോര്‍ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത