കേരളം

മുന്നോട്ടെടുത്ത ടോറസ് ലോറിയുടെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍, അല്‍പ്പദൂരം വലിച്ചിഴച്ചു; യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദേശീയപാതയില്‍ ടോറസ് ലോറിയുടെ അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുന്നിലെ സ്‌കൂട്ടര്‍ കാണാതെ മുന്നോട്ടെടുത്ത ലോറിയുടെ അടിയില്‍ യാത്രക്കാരന്‍ പെടുകയായിരുന്നു.സ്‌കൂട്ടറിനെയും വലിച്ചു അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്.

ഇന്ന് രാവിലെ ഇടമുട്ടം സെന്‍ട്രലിലാണ് സംഭവം നടന്നത്. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തി. ടോറസ് ലോറിയ്ക്ക് തൊട്ടുമുന്നിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിരുന്നത്. തുടര്‍ന്ന് ടോറസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ടത്. 

സ്‌കൂട്ടറിനെ വലിച്ചിഴച്ച് അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്. വഴിയാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് അപകടം മനസിലാക്കി ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. സ്‌കൂട്ടര്‍  ലോറിയുടെ ടയറിന്റെ അടിയില്‍ പെട്ടെങ്കിലും യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വാഹനം മുന്നോട്ടെടുക്കുന്ന സമയത്ത് മുന്നില്‍ സ്‌കൂട്ടര്‍ ഉള്ള കാര്യം ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പൊക്കമുള്ള വാഹനമായതിനാല്‍ ഡ്രൈവറുടെ കാഴ്ചയില്‍ തൊട്ടുതാഴെയുള്ള സ്‌കൂട്ടര്‍ വരാതിരുന്നതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു