കേരളം

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ അപൂര്‍ണം; അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം; കേന്ദ്രം ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സാമൂഹികാഘാതപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭുമിയുടെ വിശദാംശങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ പദ്ധതി റിപ്പോര്‍ട്ടില്ല. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കെ റെയിലിനോട് ആവശ്യപ്പട്ടിട്ടതായും തത്വത്തില്‍ നല്‍കിയിരിക്കുന്ന അനുമതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്നും റെയില്‍വെ ബോര്‍ഡ്‌
ഹൈക്കോടതിയെ അറിയിച്ചു.

സര്‍വെയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിച്ചത് കേന്ദ്രത്തിന്റെ അനുമതിയില്ലാതയാണ്. കേന്ദ്രധനനമന്ത്രാലയം ഇതുവരെ സില്‍വര്‍ ലൈന്‍പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സാങ്കേതിക സാമ്പത്തിക സാധ്യത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പദ്ധതിക്ക് അന്തിമാനുമതിനല്‍കുകയെന്നും റെയില്‍വെ ബോര്‍ഡ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മുലത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും