കേരളം

മറൈന്‍ ഡ്രൈവിലെ ചപ്പുചവറുകള്‍ പെറുക്കി കേന്ദ്രമന്ത്രി; കൊച്ചിയിലെ സ്ഥിതി ഖേദകരമെന്ന് പിയൂഷ് ഗോയല്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മറൈന്‍ ഡ്രൈവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നഗരമാലിന്യം യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവ് ശുചീകരണത്തിനിടെയായിരുന്നു വിമര്‍ശനം.

രാവിലെ മറൈന്‍ ഡ്രൈവില്‍ ശുചീകരണത്തിന് എത്തിയപ്പോഴായിരുന്നു കൊച്ചിയിലെ മാലിന്യത്തിന്റെ കാഠിന്യം കേന്ദ്രമന്ത്രി തിരിച്ചറിഞ്ഞത്. വീപ്പ നിറഞ്ഞ് കവിഞ്ഞ് റോഡിലും മാലിന്യം വീണ് കിടക്കുന്നു. ദേശീയ ശുചിത്വ സൂചികയില്‍ ഏഴ് വര്‍ഷം മുന്പ് അഞ്ചാം സ്ഥാനത്തായിരുന്ന കൊച്ചി. എന്നാല്‍ ഇപ്പോള്‍ 324ാമത് ആണെന്നും അദ്ദേഹം പറഞ്ഞു.  മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമല്ലാത്തതാണ് കൊച്ചി പട്ടികയില്‍ പിന്തള്ളപ്പെടാന്‍ കാരണമെന്ന് പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്