കേരളം

ആഡംബര വീടും വിദേശത്ത് താമസവും, കയ്യില്‍ സബ്‌സിഡി റേഷന്‍ കാര്‍ഡ്; 10 ലക്ഷത്തോളം രൂപ പിഴ ഈടാക്കും

സമകാലിക മലയാളം ഡെസ്ക്


തൃശൂർ: സാമ്പത്തികമായി മികച്ച നിലയിലായിട്ടും സബ്സിഡി റേഷൻ കാർഡുകൾ ഉപയോ​ഗിക്കുന്നു എന്ന് കണ്ടെത്തിയവരിൽ നിന്നായി 10 ലക്ഷം രൂപയോളം പിഴയിടാക്കാൻ പൊതുവിതരണ വകുപ്പ്. പരിശോധനയിൽ കണ്ടെത്തിയ 177 വീടുകളിൽ നിന്നായാണ് 10 ലക്ഷം രൂപയോളം പിഴയീടാക്കാൻ നോട്ടീസ് നൽകിയത്. 

പരിശോധനയിൽ  2500 ചതുരശ്രയടി വരെ വല‍ുപ്പമുള്ള വീടുള്ളവരും ആഡംബരക്കാറുള്ളവരും വിദേശത്തു ജീവിക്കുന്നവരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും സബ്സിഡി റേഷൻ കാർഡുകൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തി. അർഹതയില്ലാത്തവർ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ പലവട്ടം അവസരം നൽകിയിരുന്നു.

തൃശൂർ ജില്ലയിൽ 10,395 പേരാണ് ഇങ്ങനെ കാർഡുകൾ സറണ്ടർ ചെയ്തത്. ഇതിൽ 806 പേർ ഉപയോഗിച്ചിരുന്നത് എഎവൈ (മഞ്ഞ) കാർഡുകളാണ്. അനർഹമായിട്ടാണ് സബ്സിഡി ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതെന്ന് കണ്ടാൽ ധാന്യത്തിന്റെ വിപണിമൂല്യം അനുസരിച്ചുള്ള പിഴയാണ് ഈടാക്കുക. അരി കിലോയ്ക്ക് 40 രൂപ വീതവും ഗോതമ്പ് കിലോയ്ക്ക് 29 രൂപ വീതവും പഞ്ചസാര കിലോയ്ക്ക് 35 രൂപ വീതവും മണ്ണെണ്ണ ലീറ്ററിന് 85 രൂപ വീതവും പിഴ ഈടാക്കും. എത്രതവണ അനർഹമായി റേഷൻ വാങ്ങിയോ അത്രയും തവണത്തെ തുക നൽകേണ്ടി വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു