കേരളം

നിരാശ വേണ്ട, വിനോദയാത്ര പോയി ആഘോഷിക്കാം; എസ്എസ്എല്‍സി തോറ്റവര്‍ക്കായി മാറാക്കര പഞ്ചായത്ത് 

സമകാലിക മലയാളം ഡെസ്ക്


വളാഞ്ചേരി: പത്താം ക്ലാസ് പരീക്ഷയിൽ തോൽവി നേരിട്ട കുട്ടികൾക്കായി വിനോദയാത്ര. വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ് കുട്ടികളെ സന്തോഷിപ്പിക്കാനായി വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്നത്. 'ജയിക്കാനായി തോറ്റവർക്കൊപ്പം' എന്ന പേരിലാണ് മാറാക്കര പഞ്ചായത്തിന്റെ പദ്ധതി. 

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരേയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് സംഘടിപ്പിക്കുന്നത്. വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്കാണ് യാത്ര. പിന്നാലെ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിങ് നൽകും. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കായി ഒരുക്കും. 

വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികൾ ആരൊക്കെയെന്ന് കണ്ടെത്തുക. കുട്ടികളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. 20 വാർഡുകളാണ് മാറാക്കര പഞ്ചായത്തിലുള്ളത്. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികൾക്കു മാത്രമാണ് അവസരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു